Connect with us

kerala maritime board

കേരള മാരിടൈം ബോർഡ് ദുബൈയിൽ ബിസിനസ് കോൺക്ലേവ് സംഘടിപ്പിച്ചു

തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

ദുബൈ | കേരളത്തിലെ വിവിധ തുറമുഖങ്ങളിലെ നിക്ഷേപ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനായി കേരള മാരിടൈം ബോർഡിന്റെ ആഭിമുഖ്യത്തിൽ  ബിസിനസ് കോൺക്ലേവ് ദുബൈ ഗ്രാൻഡ് മെർക്കുറി ഹോട്ടലിൽ സംഘടിപ്പിച്ചു. തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. യു എ ഇ ജലസേചന, പരിസ്ഥിതി മുൻ മന്ത്രി ഡോ.മുഹമ്മദ് സഈദ് അൽ ഖിന്തി വിശിഷാടാതിഥിയായിരുന്നു.

വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട്  ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ ഐ എ എസ്, കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ എസ് പിള്ള, സി ഇ ഒ സലീം കുമാർ, മെമ്പർ കാസിം ഇരിക്കൂർ, സി പി അൻവർ സാദത്ത്, യു ടി എം ശമീർ  സംബന്ധിച്ചു.

കോൺക്ലേവിൽ അവതരിപ്പിച്ച വിവിധ നിക്ഷേപ അവസരങ്ങളിൽ, യു എ ഇ കേന്ദ്രമായി പ്രവർത്തിക്കുന്ന വിവിധ സംരംഭകർ നിക്ഷേപ സന്നദ്ധത അറിയിച്ചു. പ്രസ്തുത കമ്പനികളുമായുള്ള തുടർ ചർച്ചകൾ വരും ദിവസങ്ങളിൽ നടക്കും.

Latest