Connect with us

Ongoing News

കേരള സാഹിത്യോത്സവ്: പ്രതിനിധി രജിസ്‌ട്രേഷന്‍ ആരംഭിച്ചു

രജിസ്‌ട്രേഷന്‍ വെബ്‌സൈറ്റ് ഉദ്ഘാടനം മാതൃഭൂമി വീക്കിലി സീനിയര്‍ സബ് എഡിറ്റര്‍ കെ സി സുബിന്‍ നിര്‍വഹിച്ചു.

Published

|

Last Updated

കോഴിക്കോട് | കേരള സാഹിത്യോത്സവിന്റെ സ്ഥിരം പ്രതിനിധി രജിസ്ട്രേഷന്‍ ആരംഭിച്ചു. രജിസ്‌ട്രേഷന്‍ വെബ്‌സൈറ്റ് ഉദ്ഘാടനം മാതൃഭൂമി വീക്കിലി സീനിയര്‍ സബ് എഡിറ്റര്‍ കെ സി സുബിന്‍ നിര്‍വഹിച്ചു.

പാലക്കാട്ട് നടക്കുന്ന കേരള സാഹിത്യോത്സവില്‍ സ്ഥിരം പ്രതിനിധികള്‍ക്ക് ചരിത്രം, രാഷ്ട്രീയം, ചിന്ത, സംസ്‌കാരം, പ്രകൃതി തുടങ്ങിയ വിഷയങ്ങളില്‍ ഇരുപതിലധികം സെഷനുകളില്‍ പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്യാന്‍ കേരള സാഹിത്യോത്സവിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. https://www.keralasahityotsav.com/sessions.

കൂടുതല്‍ വിവരങ്ങള്‍ക്ക് 8943572975 എന്ന നമ്പറില്‍ ബന്ധപ്പെടാം.

 

---- facebook comment plugin here -----

Latest