Connect with us

From the print

കണ്ണൂര്‍ സര്‍വകലാശാല: മണിപ്പൂരി വിദ്യാര്‍ഥികളുടെ ആദ്യ ബാച്ച് ഇന്നെത്തും

തുടര്‍ വിദ്യാഭ്യാസത്തിന് അര്‍ഹതയുണ്ടായിട്ടും കലാപത്തിന്റെ സാഹചര്യത്തില്‍പഠനം സാധ്യമാകാത്ത മണിപ്പൂരി വിദ്യാര്‍ഥികള്‍ക്കാണ് സര്‍വകലാശാല സീറ്റുകള്‍ അനുവദിക്കുന്നത്.

Published

|

Last Updated

കണ്ണൂര്‍ | വംശീയ കലാപത്തിന്റെ സാഹചര്യത്തില്‍ ഉന്നത വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട മണിപ്പൂരിലെ വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനായി കണ്ണൂര്‍ സര്‍വകലാശാലയിലെത്തും.

ഇന്ന് രാവിലെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് കണ്ണൂര്‍ സര്‍വകലാശാല സ്വീകരണം നല്‍കും. കലാപത്തിന്റെ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനം സാധ്യമാക്കാനായി പ്രത്യേകം സീറ്റുകള്‍ അനുവദിക്കുമെന്ന് കണ്ണൂര്‍ സര്‍വകലാശാല നേരത്തേ അറിയിച്ചിരുന്നു.

തുടര്‍ വിദ്യാഭ്യാസത്തിന് അര്‍ഹതയുണ്ടായിട്ടും പഠനം സാധ്യമാകാത്ത വിദ്യാര്‍ഥികള്‍ക്കാണ് സര്‍വകലാശാല സീറ്റുകള്‍ അനുവദിക്കുന്നത്.

 

Latest