Connect with us

k surendran

ബി ജെ പി തകര്‍പ്പന്‍ ഫൈനലിലേക്കെന്ന് കെ സുരേന്ദ്രന്‍

ഹൃദയഭൂമിയില്‍ താമരത്തേരോട്ടമെന്നു വി മുരളീധരന്‍

Published

|

Last Updated

കോഴിക്കോട് | ബി ജെ പി ഉജ്ജ്വല സെമി ഫൈനല്‍ കടന്ന് തകര്‍പ്പന്‍ ഫൈനലിലേക്ക് കടക്കുകയാണെന്നും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

ഇന്ത്യ മുന്നണിയുടെ ജാതി കാര്‍ഡ് ജനങ്ങള്‍ തള്ളിക്കളഞ്ഞു. ബി ജെ പിയുടെ ജയം ജനങ്ങള്‍ക്ക് മോദിയിലുള്ള ഉറച്ച വിശ്വാസത്തിന്റെ തെളിവാണ്. ഇത് ഭാരതത്തിന്റെ വിജയമാണ്. 2024ലും ബി ജെ പി അധികാരത്തിലെത്തുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

നരേന്ദ്രമോദിയുടെ സദ്ഭരണത്തെ വീണ്ടും നെഞ്ചേറ്റിയ ഭാരത ജനതയ്ക്കു നന്ദിയെന്നും വി മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഹൃദയഭൂമിയിലെ താമരത്തേരോട്ടം സമാനതകളില്ലാത്തതാണ്. വികസനവും ക്ഷേമവും അനുഭവിച്ചറിഞ്ഞ ജനതയുടെ വിധിയാണിത്.

ഇരട്ട എന്‍ജിന്‍ സര്‍ക്കാരിന്റെ കരുത്ത് ഭാരതഹൃദയം മനസിലാക്കിയിരിക്കുന്നു. കേരളത്തിലെ ഭരണ പ്രതിപക്ഷങ്ങള്‍ നരേന്ദ്രമോദിക്കെതിരെ നടത്തുന്ന വ്യാജപ്രചാരണങ്ങള്‍ക്കുള്ള ഉത്തരം കൂടിയാണിതെന്നും വി മുരളീധരന്‍ കുറിച്ചു.

 

Latest