Connect with us

k surendran

കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അന്ത്യയാത്രയാണു നവകേരള യാത്രയെന്നു കെ സുരേന്ദ്രന്‍

സാധാരണയായി നേതാക്കളുടെ അന്ത്യയാത്രക്കാണ് കെ എസ് ആര്‍ ടി സി ബസ് ഉപയോഗിക്കുന്നത്

Published

|

Last Updated

കോഴിക്കോട് | കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അന്ത്യയാത്രയാണു നവകേരള യാത്രയിലൂടെ നടക്കുന്നതെന്നും പിണറായി അതിന്റെ കാലനാണെന്നും ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍.

സാധാരണയായി നേതാക്കളുടെ അന്ത്യയാത്രക്കാണ് കെ എസ് ആര്‍ ടി സി ബസ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും കെ എസ് ആര്‍ ടി സി ബസ്സില്‍ യാത്ര ചെയ്യുന്നതിനെ പരിഹസിച്ചുകൊണ്ടായിരുന്നു സുരേന്ദ്രന്റെ പരാമര്‍ശം.

നവകേരള യാത്രയ്ക്ക് ഒരു കോടിയിലധികം രൂപ മുടക്കി ബസ് വാങ്ങുന്നത് ധൂര്‍ത്താണ്. മോദി സര്‍ക്കാര്‍ ഉള്ളത് കൊണ്ടാണ് കേരളം ഇന്ന് ജീവിക്കുന്നത്.

നവകേരള സദസ് തെരഞ്ഞെടുപ്പിന് കാശ് പിരിക്കാന്‍ വേണ്ടിയാണ്. ഇതൊരു പാഴാകുന്ന യാത്രയാണ്. ജനങ്ങള്‍ക്ക് ദുരിതം മാത്രമാണ് ഈ യാത്ര കൊണ്ട് ഉണ്ടാകാന്‍ പോകുന്നത്. അതിനാല്‍ യാത്രയില്‍ നിന്നു സര്‍ക്കാര്‍ പിന്‍മാറണം.

18നു മഞ്ചേശ്വരം മണ്ഡലത്തിലാണു നവകേരള സദസ്സ് തുടങ്ങുക. 140 നിയോജക മണ്ഡലങ്ങളിലും സഞ്ചരിച്ച് ഡിസംബര്‍ 24ന് തിരുവനന്തപുരത്തു സമാപിക്കും. നവകേരളം സൃഷ്ടിക്കുന്നതില്‍ ജനങ്ങളുമായി നേരിട്ടു സംവദിക്കുന്നതിനാണു സദസ്സു സംഘടിപ്പിക്കുന്നത്.

 

Latest