Kerala
ജയില്‍ മാറ്റണമെന്ന ആവശ്യവുമായി ജോളി ജോസഫ്; കോടതിയില്‍ ഹരജി നല്‍കി
ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപത്തെ ജയിലിലേക്ക് മാറ്റണമെന്നാണ് ആവശ്യം.
കോഴിക്കോട് | ജയില്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് കൂടത്തായി കൂട്ടക്കൊല കേസ് പ്രതി ജോളി ജോസഫ്. കണ്ണൂര്‍ ജയിലില്‍ നിന്ന് കോഴിക്കോട്ടെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ജോളി കോടതിയെ സമീപിച്ചു. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപത്തെ ജയിലിലേക്ക് മാറ്റണമെന്നാണ് ആവശ്യം.
ഈമാസം 29ന് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ഹരജി പരിഗണിക്കും.







