Connect with us

National

ജമ്മു കാശ്മീരിന് സംസ്ഥാന പദവി ഉടന്‍ നല്‍കും; പ്രധാനമന്ത്രി

ഉദ്ദംപൂരില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.

Published

|

Last Updated

ന്യൂഡല്‍ഹി| ജമ്മു കാശ്മീരിന് സംസ്ഥാന പദവി ഉടന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്തുവര്‍ഷം കൊണ്ട് ജമ്മു കാശ്മീര്‍ വളരെയധികം മാറിയിട്ടുണ്ട്. പ്രതിപക്ഷ നേതാക്കള്‍ക്ക് മുഗള്‍ കാലത്തെ മനോഭാവമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉദ്ദംപൂരില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.

ഈ തിരഞ്ഞെടുപ്പ് വെറും എംപിമാരെ തിരഞ്ഞെടുക്കാനുള്ളതല്ലെന്നും രാജ്യത്ത് ശക്തമായ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തിരഞ്ഞെടുപ്പാണിതെന്നും മോദി പറഞ്ഞു.

Latest