Connect with us

Kerala

നാളെ മുതല്‍ സംസ്ഥാനത്ത് മഴ കനക്കും; ബുധനാഴ്ച രണ്ട് ജില്ലകളില്‍ തീവ്ര മഴക്ക് സാധ്യത

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് മഴ ശക്തമാവുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ 22ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.വ്യാഴാഴ്ചയും ഇടുക്കി ജില്ലയില്‍ ഓറഞ്ച് ജാഗ്രത നല്‍കിയിട്ടുണ്ട്.

കോമോറിന്‍ മേഖലയ്ക്ക് മുകളിലും തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് മഴക്ക് കാരണം. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല.

ചൊവ്വാഴ്ച മുതല്‍ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ബുധനാഴ്ച തിരുവനന്തപുരം, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച പത്തനംതിട്ട, എറണാകുളം, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ മഞ്ഞ ജാഗ്രത നല്‍കിയിട്ടുണ്ട്.

 

Latest