Connect with us

Kerala

സ്ത്രീ ശാക്തീകരണമെന്ന് ഉദ്‌ഘോഷിക്കുന്നു, എന്നാല്‍ കുടുംബശ്രീയെ കുറിച്ച് ഒരക്ഷരം പറഞ്ഞില്ല; മോദിക്കെതിരെ എം വി ഗോവിന്ദന്‍

ഗുസ്തി താരങ്ങളുടെ കാര്യത്തില്‍ പ്രധാന മന്ത്രി മൗനം പാലിക്കുകയാണെന്നും രാമക്ഷേത്രം ആയുധമാക്കാന്‍ ബി ജെ പി ശ്രമിക്കുന്നുവെന്നും ഗോവിന്ദന്‍.

Published

|

Last Updated

തിരുവനന്തപുരം | പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പ്രധാന മന്ത്രി എന്ന നിലയിലല്ല മോദി തൃശൂരിലെത്തിയതെന്ന് ഗോവിന്ദന്‍ ആരോപിച്ചു.

സ്ത്രീ ശാക്തീകരണമെന്ന് ഉദ്‌ഘോഷിക്കുന്ന മോദി കുടുംബശ്രീയെ കുറിച്ച് ഒരക്ഷരം പറഞ്ഞില്ല. ഗുസ്തി താരങ്ങളുടെ കാര്യത്തില്‍ പ്രധാന മന്ത്രി മൗനം പാലിക്കുകയാണെന്നും രാമക്ഷേത്രം ആയുധമാക്കാന്‍ ബി ജെ പി ശ്രമിക്കുന്നുവെന്നും ഗോവിന്ദന്‍ ആരോപിച്ചു. കോണ്‍ഗ്രസിന് മൃദു ഹിന്ദുത്വ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.

തൃശൂരിലെ തേക്കിന്‍കാട് മൈതാനത്ത് നടന്ന സ്വീകരണ പരിപാടിയില്‍ സ്ത്രീശക്തി തന്നെ സ്വാഗതം ചെയ്തതില്‍ നന്ദിയുണ്ടെന്ന് മോദി പറഞ്ഞിരുന്നു. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത വനിതകളെ അനുസ്മരിക്കുകയും നഞ്ചിയമ്മയെ അഭിനന്ദിക്കുകയും ചെയ്ത മോദി, കേരള പുത്രിമാര്‍ രാജ്യ പുരോഗതിയില്‍ വഹിച്ച പങ്ക് വളരെ വലുതാണെന്നും പറയുകയുണ്ടായി.

ജാതി സെന്‍സസ് വേണം
ജാതി സെന്‍സസ് നടത്തണമെന്നാണ് സര്‍ക്കാറിന്റെ ആവശ്യമെന്നും സി പി എം സെക്രട്ടറി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാറാണ് ജാതി സെന്‍സസ് നടത്തേണ്ടത്. ജാതി സര്‍വേയും വേണം. ബിഹാറില്‍ നടത്തിയതു പോലെ സെന്‍സസ് നടത്തിയിട്ട് കാര്യമില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

 

 

Latest