Connect with us

National

ഐ എസ് എല്‍: മിന്നും വിജയം ആവര്‍ത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

ജംഷഡ്പുര്‍ എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ബ്ലാസ്റ്റേഴ്‌സ്

Published

|

Last Updated

കൊച്ചി  | ഐഎസ്എല്ലില്‍ മിന്നും വിജയം ആവര്‍ത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് .രണ്ടാം മത്സരത്തില്‍ ജംഷഡ്പുര്‍ എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് ബ്ലാസ്റ്റേഴ്‌സ് വിജയിച്ചു കയറിയത്.

ബ്ലാസ്റ്റേഴ്സിനായി നായകന്‍ അഡ്രിയാന്‍ ലൂണ 74-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. 62-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ദിമിത്രിയോസാണ് ഗോളിന് വഴിയൊരുക്കിയത്.

ഈ വിജയത്തോടെ ആറുപോയിന്റുമായി പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്ക് ഉയരാനും ബ്ലാസ്റ്റേഴ്‌സിനായി. ഇതേ പോയിന്റാണുള്ളതെങ്കിലും ഗോള്‍വ്യത്യസക്കണക്കില്‍ മുമ്പിലുള്ള മോഹന്‍ ബഗാനാണ് പട്ടികയില്‍ ഒന്നാമത്. ഈ മാസം എട്ടിന് മുംബൈ സിറ്റിക്കെതിരേയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

 

Latest