Connect with us

National

ആ പരസ്യം അറംപറ്റിയോ; ചര്‍ച്ചയായി എയര്‍ ഇന്ത്യയുടെ പത്ര പരസ്യം

അഹ്മദാബാദ് വിമാന ദുരന്തത്തിന് ഏതാനും മണിക്കൂര്‍ മുമ്പ് കെട്ടിടം തുളച്ചുപുറത്തേക്ക് വരുന്ന എയര്‍ ഇന്ത്യയുടെ പരസ്യം ഗുജറാത്തിലെ സായാഹ്ന പത്രത്തില്‍

Published

|

Last Updated

അഹ്മദാബാദ് | അഹ്മദാബാദ് വിമാന ദുരന്തത്തിന്റെ നടുക്കത്തിനിടെ ചര്‍ച്ചയായി ഒരു പത്ര പരസ്യം. എയര്‍ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം വ്യാഴാഴ്ച ഉച്ചക്ക് തകര്‍ന്നുവീഴുന്നതിന് ഏതാനും മണിക്കൂര്‍ മുമ്പ് ഗുജറാത്തിലെ പ്രശസ്തമായ സായാഹ്ന പത്രത്തില്‍ വന്ന പരസ്യമാണ് നവമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. എയര്‍ ഇന്ത്യ വിമാനം ഒരു കെട്ടിടം തുളച്ചുപുറത്തേക്ക് വരുന്നതായിരുന്നു പത്രത്തില്‍ വന്ന പരസ്യം. വിമാനാപകടത്തില്‍ എയര്‍ ഇന്ത്യ ബി ജെ മെഡിക്കല്‍ കോളജ് കെട്ടിടത്തിലേക്ക് തുളച്ചുകയറിയ ദൃശ്യങ്ങളോട് സാമ്യം തോന്നുന്ന പരസ്യമാണിത്.

കെട്ടിടം തുളച്ച് പുറത്തേക്ക് വരുന്ന രീതിയിലാണ് പരസ്യത്തില്‍ എയര്‍ ഇന്ത്യയുള്ളത്. പത്ര പരസ്യവും ദുരന്തത്തില്‍പ്പെട്ട വിമാനം കെട്ടിടത്തിലിടിച്ച ചിത്രവും ചേര്‍ത്ത് അറംപറ്റിയെന്ന നിലയിലും ചിലര്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്.

കുടുംബ വിനോദ പഠനകേന്ദ്രമായ കിഡ്സാനിയ എന്ന സ്ഥാപനത്തിന്റെ പരസ്യമായിരുന്നു സായാഹ്ന പത്രത്തിന്റെ പ്രധാന പേജില്‍ ആകര്‍ഷകമായ രീതിയില്‍ പ്രസിദ്ധീകരിച്ചത്. എയര്‍ ഇന്ത്യ എന്ന ബ്രാന്‍ഡിനെ വ്യക്തവും തെറ്റില്ലാത്തതുമായ രീതിയില്‍ ഉള്‍പ്പെടുത്തിയാണ് സാങ്കല്‍പിക പരസ്യം രൂപകല്‍പ്പന ചെയ്തത്.

4-16 വയസ്സുകാർക്കായി രൂപകൽപ്പന ചെയ്ത ഒരു ഇൻഡോർ മിനിയേച്ചർ നഗരമാണ് കിഡ്‌സാനിയ. ഇവിടെ കുട്ടികൾക്ക് പൈലറ്റുമാർ, ഡോക്ടർമാർ, ഷെഫുമാർ, എഞ്ചിനീയർമാർ തുടങ്ങിയ യഥാർത്ഥ ലോകത്തിലെ ജോലികളിൽ റോൾ പ്ലേ ചെയ്യാൻ സാധിക്കും.

Latest