Kozhikode
അന്താരാഷ്ട്ര മീലാദ് സമ്മേളനം: ചെന്നൈയില്‍ പ്രചാരണ സംഗമം
മര്‍കസ് ഡയറക്ടര്‍ സി പി ഉബൈദുല്ല സഖാഫി ഉദ്ഘാടനം ചെയ്തു. നൂറുദ്ദീന്‍ സഖാഫി സന്ദേശ പ്രഭാഷണം നടത്തി.
മീലാദ് സമ്മേളനത്തിന്റെ ഭാഗമായി ചെന്നൈയില്‍ നടന്ന പ്രചാരണ സ്‌നേഹസംഗമം സിപി ഉബൈദുല്ല സഖാഫി ഉദ്ഘാടനം ചെയ്യുന്നു.
ചെന്നൈ | സെപ്തംബര്‍ അഞ്ചിന് കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ചെന്നൈയില്‍ സ്‌നേഹസംഗമം സംഘടിപ്പിച്ചു. അന്തര്‍ദേശീയ പണ്ഡിതരും പ്രകീര്‍ത്തന സംഘങ്ങളും അതിഥികളായെത്തുന്ന മീലാദ് സമ്മേളനത്തിന്റെ ദേശീയതല പ്രചാരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംഗമം നടത്തിയത്.
ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരുടെ വാര്‍ഷിക മദ്ഹുര്‍റസൂല്‍ പ്രഭാഷണം, സാദാത് സംഗമം, മെഗാ ദഫ് ഘോഷയാത്ര തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളാണ് മീലാദ് സമ്മേളനത്തിന്റെ മുഖ്യ പരിപാടികള്‍. സംഗമം മര്‍കസ് ഡയറക്ടര്‍ സി പി ഉബൈദുല്ല സഖാഫി ഉദ്ഘാടനം ചെയ്തു. നൂറുദ്ദീന്‍ സഖാഫി സന്ദേശ പ്രഭാഷണം നടത്തി.
മന്‍സൂര്‍ ഹാജി, ഷാബുദ്ദീന്‍ ഹാജി, മുഹമ്മദ് ഹാജി സയ്യിദ് റാഷിദ് അല്‍ ബുഖാരി തങ്ങള്‍, ഹാരിസ് സഖാഫി, കമാലുദ്ദീന്‍ സഖാഫി, ഫയാസ് റബ്ബാനി, അഡ്വ. മുഹമ്മദ് ഫയാസ് നൂറാനി സംബന്ധിച്ചു.

