Kerala
അതിരപ്പിള്ളിയിലെ മുറിവേറ്റ ആന ഏഴാറ്റുമുഖത്ത്; ചികിത്സാ ദൗത്യം ഇന്ന് പുനരാരംഭിക്കും
കുങ്കിയാനകളെ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ആനയെ പിടികൂടി കോടനാട് എത്തിച്ച ശേഷമാണ് ചികിത്സ നല്‍കുക.
തൃശൂര്‍ | അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ ആന ഏഴാറ്റുംമുഖത്ത് എത്തിയതായി സ്ഥിരീകരിച്ചു. ആനയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചു വരികയാണ്.
ചികിത്സാ ദൗത്യം ഇന്ന് പുനരാരംഭിക്കും. കുങ്കിയാനകളെ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.
ആനയെ പിടികൂടി കോടനാട് എത്തിച്ച ശേഷമാണ് ചികിത്സ നല്‍കുക.
---- facebook comment plugin here -----


