Connect with us

National

യു പിയില്‍ രണ്ടുപേരുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു, ലൈംഗിക പീഡന ശ്രമവും നടന്നതായി ബന്ധുക്കള്‍

ലൈംഗിക പീഡന ശ്രമത്തിനിടെ ആയുധങ്ങള്‍ ഉപയോഗിച്ച് പ്രതികള്‍ 20കാരിയെ ആക്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം.

Published

|

Last Updated

ലഖ്‌നൗ | ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ രണ്ട് യുവാക്കളുടെ ആക്രമണത്തിന് ഇരയായ യുവതി കൊല്ലപ്പെട്ടു. ലൈംഗിക പീഡന ശ്രമത്തിനിടെ ആയുധങ്ങള്‍ ഉപയോഗിച്ച് പ്രതികള്‍ 20കാരിയെ ആക്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം. ഗുരുതരമായി പരുക്കേറ്റ യുവതി പിന്നീട് മരണപ്പെടുകയായിരുന്നു. സംഭവ സ്ഥലത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

ക്രൂരമായ അക്രമ വാര്‍ത്തകളാണ് ലഖിംപുര്‍ ഖേരി ഉള്‍പ്പെടെ യു പിയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് വരുന്നത്. കഴിഞ്ഞ ദിവസം പ്രായപൂര്‍ത്തിയാകാത്ത രണ്ട് ദളിത് സഹോദരിമാരെ കുടിലില്‍ നിന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയും ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയും ചെയ്ത ശേഷം കെട്ടിത്തൂക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ആറു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

---- facebook comment plugin here -----

Latest