Connect with us

oman

ഒമാനില്‍ പ്രവാസികളുടെ റസിഡന്‍സി കാര്‍ഡിന്റെ കാലാവധി മൂന്ന് വര്‍ഷമാക്കി

പൗരന്മാര്‍ക്കുള്ള സിവില്‍ ഐ ഡിക്ക് അഞ്ച് വര്‍ഷത്തെ കാലാവധിയുണ്ടാകും. കാലാവധി പൂര്‍ത്തിയായ തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ കാര്‍ഡ് പുതുക്കണം

Published

|

Last Updated

മസ്‌കത്ത് | സിവില്‍ സ്റ്റാറ്റസ് നിയമത്തിലെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ആന്‍ഡ് കസ്റ്റംസ് ലെഫ്.ജനറല്‍ ഹസ്സന്‍ ബിന്‍ മുഹ്‌സിന്‍ അല്‍ ശര്‍ഖി നിര്‍ണായക തീരുമാനങ്ങള്‍ പുറപ്പെടുവിച്ചു. പ്രവാസികളുടെ റസിഡന്റ് കാര്‍ഡിന് മൂന്ന് വര്‍ഷം വരെ കാലാവധിയുണ്ടാകും. നേരത്തേയിത് രണ്ട് വര്‍ഷമായിരുന്നു. മൂന്ന് വര്‍ഷമായാല്‍ പുതുക്കണം.

പൗരന്മാര്‍ക്കുള്ള സിവില്‍ ഐ ഡിക്ക് അഞ്ച് വര്‍ഷത്തെ കാലാവധിയുണ്ടാകും. കാലാവധി പൂര്‍ത്തിയായ തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ കാര്‍ഡ് പുതുക്കണം.

വിദേശത്ത് നിന്ന് രാജ്യത്തെത്തുന്ന പത്ത് വയസ്സിന് മുകളിലുള്ള പ്രവാസികള്‍ രാജ്യത്ത് പ്രവേശിച്ച തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ റസിഡന്‍സി കാര്‍ഡ് എടുക്കണം. ഒമാനികള്‍ക്കും പ്രവാസികള്‍ക്കും പത്ത് വയസ്സായി 30 ദിവസത്തിനുള്ളിലും തിരിച്ചറിയല്‍/ റസിഡന്‍സി കാര്‍ഡുകള്‍ എടുക്കണം. പത്ത് വയസ്സിന് താഴെയുള്ളവരുടെ കാര്‍ഡ് ചട്ടപ്രകാരം ഡയറക്ടര്‍ ജനറല്‍ നല്‍കും. കാര്‍ഡ് സ്വീകരിക്കാന്‍ പ്രസ്തുത വ്യക്തി നേരിട്ട് ഹാജരാകണം.

Latest