Connect with us

sashi tharoor

അറിവില്ലാത്തവര്‍ ഒരുപാട് സംസാരിക്കും; രാജീവ് ചന്ദ്രശേഖറിനെതിരെ ശശി തരൂര്‍

സ്ഥലത്ത് പ്രവര്‍ത്തിക്കാത്ത വ്യക്തി തീരദേശ സംരക്ഷണത്തെപ്പറ്റി ഒരു അറിവും ഇല്ലാതെ പറയുന്നു

Published

|

Last Updated

തിരുവനന്തപുരം | അറിവില്ലാത്തവര്‍ ഒരുപാട് സംസാരിക്കുമെന്ന ആരോപണവുമായി തിരുവനന്തപുരത്തെ യു ഡി എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍. എതിര്‍ സ്ഥാനാര്‍ഥി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ തനിക്കെതിരെ നുണപ്രചാരണങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

താന്‍ ഒന്നും ചെയ്തിട്ടില്ല എന്നാണ് പ്രചാരണം. അറിവില്ലാത്തതുകൊണ്ടാണ് രാജീവ് ചന്ദ്രശേഖര്‍ ഒരുപാട് സംസാരിക്കുന്നത്. സ്ഥലത്ത് പ്രവര്‍ത്തിക്കാത്ത വ്യക്തി തീരദേശ സംരക്ഷണത്തെപ്പറ്റി ഒരു അറിവും ഇല്ലാതെ പറയുന്നു. തീരദേശത്ത് താന്‍ ഒരുപാട് വികസനം കൊണ്ടുവന്നു. മൂന്ന് കേന്ദ്രമന്ത്രിമാരെ സമീപിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന തര്‍ക്കം കാരണമാണ് നിര്‍മാണം നടക്കാത്തത്.

പരിഹാരം കൊണ്ടുവരുമെന്ന് പറഞ്ഞ് ബി ജെ പി സ്ഥാനാര്‍ഥി ജനങ്ങളെ പറ്റിക്കുന്നു.
തീരദേശ വോട്ട് ചോരുമെന്ന പേടി ഇല്ല. ഞാന്‍ എന്ത് ചെയ്‌തെന്ന് ജനത്തിന് അറിയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest