Connect with us

Uae

ദുബൈയിൽ ഒരു മാസത്തിൽ കൂടുതൽ ഒരിടത്ത് താമസിക്കുന്നെങ്കിൽ രജിസ്റ്റർ ചെയ്യണം 

ഈ രജിസ്‌ട്രേഷൻ സഹവാസികൾക്ക് താമസ രേഖയായി ഉപയോഗിക്കാം.

Published

|

Last Updated

ദുബൈ | ഒരു മാസത്തിൽ കൂടുതലായി ഒരിടത്ത് താമസിക്കുന്നുവെങ്കിൽ രജിസ്ട്രേഷൻ നിർബന്ധമാണെന്ന് ദുബൈ ലാൻഡ് ഡിപ്പാർട്‌മെന്റ‌് വ്യക്തമാക്കി. പാർപ്പിട കേന്ദ്രങ്ങളിൽ താമസിക്കുന്നവർ ദുബൈ റെസ്റ്റ് ആപ്പിൽ രജിസ്റ്റർ ചെയ്യണമെന്ന പുതിയ നിയമത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തുകയായിരുന്നു ഡി എൽ ഡി.  ഒരു മാസമോ അതിൽ കൂടുതലോ ഒരിടത്ത് താമസിക്കുന്നുവെങ്കിൽ എല്ലാ താമസക്കാരുടെയും പേര് വിവരങ്ങൾ വാടകക്കാരനോ കെട്ടിടം ഉടമയോ രജിസ്റ്റർ ചെയ്യണം.

“ഈ രജിസ്‌ട്രേഷൻ സഹവാസികൾക്ക് താമസ രേഖയായി ഉപയോഗിക്കാം. എന്നാൽ, സർക്കാർ ഇടപാടുകൾക്കുള്ള വാടക കരാർ ആയി പരിഗണിക്കില്ല. സഹവാസികളുടെ രജിസ്‌ട്രേഷൻ നിർബന്ധമാണെങ്കിലും, വാടക കരാറിൽ എല്ലാവരുടെയും പേരുകൾ പരാമർശിക്കേണ്ടതില്ല. എമിറേറ്റിൽ താമസിക്കുന്ന എല്ലാ താമസക്കാരുടെയും കാനേഷുമാരി തയാറാക്കാനാണിത്.’ ഡി എൽ ഡി പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ, ഉടമസ്ഥതയിലുള്ളതോ പാട്ടത്തിനെടുത്തതോ ആയ വസ്തുവിലെ സഹവാസികളുടെ വിശദാംശങ്ങൾ പരമാവധി രണ്ടാഴ്ചക്കുള്ളിൽ രജിസ്റ്റർ ചെയ്യാൻ ഉടമകളോടും ഡെവലപ്പർമാരോടും പ്രോപ്പർട്ടി മാനേജ്മെന്റ് കമ്പനികളോടും വാടകക്കാരോടും അതോറിറ്റി അഭ്യർഥിച്ചിരുന്നു. ദുബൈ റെസ്റ്റ് ആപ്പിലാണ് രജിസ്ട്രേഷൻ.

Latest