Connect with us

Organisation

ഐ സി എഫ് സ്‌നേഹ സഞ്ചാരം 'ഇസ്തിഖ്ബാലിയക്ക്' റിയാദില്‍ ഉജ്ജ്വല സ്വീകരണം

വിശുദ്ധ മദീനയില്‍ നിന്ന് ആരംഭിച്ച സ്‌നേഹസഞ്ചാരം സഊദിയിലെ നിരവധി കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷമാണ് റിയാദില്‍ എത്തിച്ചേര്‍ന്നത്.

Published

|

Last Updated

റിയാദ് | കേരള മുസ്ലിം ജമാഅത്തിന്റെ പ്രവാസി ഘടകമായ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) ആചരിച്ചുവരുന്ന ബെറ്റര്‍ വേള്‍ഡ് ബെറ്റര്‍ ടുമോറോ കാമ്പയിനിന്റെ ഭാഗമായി ഇന്റര്‍നാഷണല്‍ നേതാക്കളുടെ സ്‌നേഹസഞ്ചാരം ‘ഇസ്തിഖ്ബാലിയക്ക്’ റിയാദില്‍ ഉജ്ജ്വല സ്വീകരണം നല്‍കി.

2023 ഡിസംബര്‍ മുതല്‍ 2024 ഡിസംബര്‍ വരെ മാനവ വികസന വര്‍ഷമായി ആചരിക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി മത സാമൂഹിക സാംസ്‌കാരിക ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ പ്രവാസികള്‍ക്കായി വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. വിശുദ്ധ മദീനയില്‍ നിന്ന് ആരംഭിച്ച സ്‌നേഹസഞ്ചാരം സഊദിയിലെ നിരവധി കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷമാണ് റിയാദില്‍ എത്തിച്ചേര്‍ന്നത്.

പ്രവാസികള്‍ക്കിടയില്‍ ഏറ്റവുമധികം വ്യാപിച്ചുകൊണ്ടിരിക്കുന്ന ജീവിതശൈലീ രോഗങ്ങളെപ്പറ്റിയുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായി ഹെല്‍ത്തോറിയം എല്ലാ ഘടകങ്ങളിലും സജീവമായി നടന്നു വരുന്നു.

പ്രവാസികള്‍ മറ്റേതിനേക്കാളും സ്വയം ആരോഗ്യ സംരക്ഷണത്തിന് പ്രഥമ പരിഗണന നല്‍കണമെന്നും രോഗം വന്ന ശേഷം ചികിത്സിക്കുകയല്ല, രോഗം വരാതിരിക്കാനുള്ള പരിശീലനമാണ് ആര്‍ജിക്കേണ്ടതെന്നും ഐ സി എഫ് ഇന്റര്‍നാഷണല്‍ പ്ലാനിങ് ബോര്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ അസീസ് സഖാഫി ഉത്ബോധിപ്പിച്ചു.

ഐ സി എഫ് നേതാക്കളായ ഹബീബ് കോയ തങ്ങള്‍, ശരീഫ് കാരശ്ശേരി, സലിം പാലച്ചിറ, സുബൈര്‍ സഖാഫി എന്നിവര്‍ക്ക് പുറമെ ഐ സി എഫ് സഊദി നാഷണല്‍ നേതാക്കളായ നിസാര്‍ കാട്ടില്‍, ബഷീര്‍ ഉള്ളണം, ഉമര്‍ പന്നിയൂര്‍ എന്നിവരും സെന്‍ട്രല്‍ പ്രൊവിന്‍സ് നേതാക്കളായ അബ്ദുല്‍ നാസര്‍ അഹ്സനി, ഹുസൈനലി കടലുണ്ടി, അഷ്റഫ് ഓച്ചിറ, അബ്ദുല്‍ സലാം പാമ്പുരുത്തി, സൈനുദ്ധീന്‍ കുനിയില്‍ ശറഫുദ്ധീന്‍ നിസാമി, ഷുക്കൂര്‍ മടക്കര എന്നിവരും സ്‌നേഹ സഞ്ചാരത്തെ അനുഗമിച്ചിരുന്നു.

അബ്ദുല്‍ റഷീദ് ബാഖവിയുടെ പ്രാര്‍ഥനയോടെ ആരംഭിച്ച സ്വീകരണ സമ്മേളനത്തില്‍ ഐ സി എഫ് റിയാദ് സെന്‍ട്രല്‍ പ്രസിഡന്റ് മുഹമ്മദ് കുട്ടി സഖാഫി ഒളമതില്‍ അധ്യക്ഷത വഹിച്ചു. ഐ സി എഫ് ഇന്റര്‍നാഷണല്‍ വിദ്യാഭ്യാസ സെക്രട്ടറിയും ലോക കേരള സഭാംഗവുമായ ശരീഫ് കാരശ്ശേരി ഉദ്ഘാടനം ചെയ്തു. ഐ സി എഫ് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് സെക്രട്ടറി സയ്യിദ് ഹബീബ് അല്‍ ബുഖാരി, ഐ സി പ്രസിഡന്റ് സുബൈര്‍ സഖാഫി പ്രസംഗിച്ചു.

മാസ്റ്റര്‍ മൈന്‍ഡ് നാഷണല്‍തല ജേതാക്കളായ അമിന്‍ മന്‍സൂര്‍, അല്‍ സഹ്റ അബ്ദുസമദ്, മുഹമ്മദ് ഫഹീം ഹാരിസ്, പി കെ ഫഹ്മ എന്നിവര്‍ക്ക് നിസാര്‍ കാട്ടില്‍, അബ്ദുല്‍ നാസര്‍ അഹ്സനി, മുജീബ് ഉള്ളണം സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ഐ സി എഫ് റിയാദ് സെന്‍ട്രല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് താനാളൂര്‍ സ്വാഗതവും അസീസ് മാസ്റ്റര്‍ പാലൂര്‍ നന്ദിയും പറഞ്ഞു.

 

Latest