Connect with us

Malappuram

ഐ സി എഫ് പ്രവര്‍ത്തകന്‍ പാമ്പോടന്‍ നൗഫല്‍ മക്കയില്‍ നിര്യാതനായി

മയ്യിത്ത് മക്കയില്‍ ഖബറടക്കുമെന്ന് ഐ സി എഫ് ഭാരവാഹികള്‍ അറിയിച്ചു.

Published

|

Last Updated

നവാരിയ്യ/മക്ക | വിളയില്‍ എളങ്കാവ് സ്വദേശി മര്‍ഹൂം മമ്മൂസന്‍ കുട്ടി ഹാജിയുടെ മകന്‍ പാമ്പോടന്‍ നൗഫല്‍ (38) മക്കയില്‍ നിര്യാതനായി. രണ്ടു മാസം മുമ്പ് അവധി കഴിഞ്ഞു നാട്ടില്‍ നിന്ന് തിരിച്ചെത്തിയതായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം.

ഐ സി എഫ് തന്‍ഈം സെക്ടര്‍ പബ്ലിക്കേഷന്‍ സെക്രട്ടറി സ്ഥാനം വഹിക്കുന്ന നൗഫല്‍, ഹാജിമാരുടെ സേവനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഹജ്ജ് വോളണ്ടിയര്‍ കോര്‍ (HVC) ലെ സജീവ പ്രവര്‍ത്തകനാണ്. നാട്ടിലും മക്കയിലും എല്ലാവര്‍ക്കും എല്ലാ കാര്യങ്ങളിലും സഹായിയായിരുന്നു.

കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടും മറ്റുമുള്ള എല്ലാ നിയമപരമായ നടപടിക്രമങ്ങളും മക്ക ഐ സി എഫ് വെല്‍ഫയര്‍ ടീം പൂര്‍ത്തിയാക്കി വരികയാണ്. മയ്യിത്ത് മക്കയില്‍ ഖബറടക്കുമെന്ന് ഐ സി എഫ് ഭാരവാഹികള്‍ അറിയിച്ചു.

മാതാവ്: ആമിന. ഭാര്യ: നജ്മ. മക്കള്‍: നഷ്‌വ (13), അജ്‌വ (9), ആഇഷ (1). മുസ്‌ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റ് മൊയ്ദീന്‍ ഫൈസി, മന്‍സൂര്‍, അബ്ദുസ്സലാം, മൈമൂന, സുലൈഖ സഹോദരങ്ങളാണ്.

 

Latest