Connect with us

Business

സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്

ഇന്ന് പവന് 560 രൂപയാണ് കൂടിയിരിക്കുന്നത്.

Published

|

Last Updated

കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്ന സ്വര്‍ണവില ഇന്ന് വീണ്ടും കൂടി. ഇന്നലെ പവന് 160 രൂപ വര്‍ധിച്ച് 36,160 രൂപയായിരുന്നെങ്കില്‍ ഇന്ന് പവന് 560 രൂപയാണ് കൂടിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വില 36,720 രൂപയാണ്. ഗ്രാമിന് 70 രൂപ കൂടി 4590 രൂപയായി.

തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതിരുന്നതിന് ശേഷമായിരുന്നു ഇന്നലെ വില കൂടിയത്. നവംബര്‍ ആറ് മുതല്‍ നവംബര്‍ എട്ട് വരെ 36,080 രൂപയായിരുന്നു ഒരു പവന് വിലയുണ്ടായിരുന്നത്.