Ongoing News
ഹോക്കി ലോക കപ്പ്: ഇന്ത്യ ക്വാർട്ടർ കാണാതെ പുറത്തായി
ഇന്ത്യൻ തോൽവി പെനാൽട്ടി ഷൂട്ടൌട്ടിൽ 4-5ന്
ഭുവനേശ്വർ | ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ തോറ്റതോടെ ഇന്ത്യൻ ടീം ഹോക്കി ലോക കപ്പിൽ ക്വാർട്ടർ കാണാതെ പുറത്തായി. ക്രോസ് ഓവർ മത്സരത്തിൽ പെനാൽട്ടി ഷൂട്ടൌട്ടിലാണ് ഇന്ത്യ പരാജയപ്പെട്ടത്.
നിശ്ചിത സമയത്ത് ഇരുടീമുകളും 3-3 സമനില പാലിച്ചതോടെ അധിക സമയത്തേക്ക് കടക്കുകയായിരുന്നു. എന്നാൽ, അധിക സമയത്തും ഇരുടീമുകളും സമനിലയായി. അധിക സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് നേടിയത്.
പെനാൽട്ടി ഷൂട്ടൌട്ടിൽ ന്യൂസിലാൻഡ് അഞ്ച് ഗോൾ നേടിയപ്പോൾ ആധിതേയരായ ഇന്ത്യക്ക് നാലേ നേടാൻ കഴിഞ്ഞുള്ളു. ഷംസേർ സിംഗിൻ്റെ ഷോട്ടാണ് ലക്ഷ്യം കാണാതെ പോയത്.







