National
ബ്യൂട്ടി പാര്‍ലറില്‍ പോകുന്നത് ഭര്‍ത്താവ് തടഞ്ഞു; യുവതി ആത്മഹത്യ ചെയ്തു
ബ്യൂട്ടിപാര്‍ലറില്‍ പോകുന്നതില്‍ നിന്ന് യുവതിയെ തടഞ്ഞെന്നും ദേഷ്യത്തില്‍ ഫാനില്‍ തൂങ്ങിമരിച്ചുവെന്നും ഭര്‍ത്താവ്.
ന്യൂഡല്‍ഹി| മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ബ്യൂട്ടിപാര്‍ലറില്‍ പോകുന്നത് ഭര്‍ത്താവ് തടഞ്ഞതിനെ തുടര്‍ന്ന് 34 കാരിയായ യുവതി ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച നഗരത്തിലെ സ്‌കീം നമ്പര്‍ 51 ഏരിയയിലെ വീട്ടില്‍ യുവതി തൂങ്ങിമരിച്ചതായി സബ് ഇന്‍സ്‌പെക്ടര്‍ ഉമാശങ്കര്‍ യാദവ് പറഞ്ഞു.
ബ്യൂട്ടിപാര്‍ലറില്‍ പോകുന്നതില്‍ നിന്ന് യുവതിയെ തടഞ്ഞെന്നും ദേഷ്യത്തില്‍ ഫാനില്‍ തൂങ്ങിമരിച്ചുവെന്നും ഭര്‍ത്താവ് പറഞ്ഞു.
പോസ്റ്റ്മോര്‍ട്ടം നടത്തി കേസ് അന്വേഷിക്കുകയാണെന്ന് യാദവ് കൂട്ടിച്ചേര്‍ത്തു.







