ജിദ്ദയില്‍ കനത്ത മഴയെ തുടര്‍ന്ന് ജനജീവിതം താറുമാറായി. രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കനത്ത ഇടിമിന്നലോടെയാണ് ജിദ്ദയിലും പരിസര പ്രദേശങ്ങളിലും മഴ പെയ്തത്. വെള്ളത്തിനടിയില്‍ പെട്ട നിരവധി പേരെ സിവില്‍ ഡിഫന്‍സും സുരക്ഷാ സേനയും രക്ഷപ്പെടുത്തി.
വ്യാഴാഴ്ച രാവിലെ എട്ട് മുതല്‍ ഉച്ചക്ക് രണ്ട് വരെയുള്ള ആറ് മണിക്കൂറിനുള്ളില്‍ 179 മില്ലിമീറ്റര്‍ മഴയാണ് ജിദ്ദയില്‍ രേഖപ്പെടുത്തിയത്. ഇത് 2009 നവംബറിലെ വെള്ളപ്പൊക്ക സമയത്ത് രേഖപ്പെടുത്തിയതിനെക്കാള്‍ കൂടുതലാണ്.
വീഡിയോ കാണാം







