Connect with us

Ongoing News

അബൂദബിയിൽ ശക്തമായ മൂടൽ മഞ്ഞ്; വാഹനഗതാഗതം തടസ്സപ്പെട്ടു

വാഹനങ്ങൾ രണ്ട് വാഹനങ്ങൾക്കിടയിലുള്ള നിശ്ചിത ദൂരപരിധി പാലിച്ച് ഓടണമെന്ന് അബൂദബി പോലീസ് മുന്നറിയിപ്പ് നൽകി.

Published

|

Last Updated

അബൂദബി | യു എ ഇയുടെ തലസ്ഥാന നഗരമായ അബൂദബിയിൽ കനത്ത മൂടൽ മഞ്ഞ്. നഗരത്തിന് പുറമെ പരിസര പ്രദേശങ്ങളായ മുസഫ, ബനിയാസ്, ശഹാമ തുടങ്ങിയ സ്ഥലങ്ങളിലും ശക്തമായ മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്. പലയിടങ്ങളിലും മൂടൽ മഞ്ഞ് വാഹന ഗതാഗതത്തെ സാരമായി ബാധിച്ചു.

വാഹനങ്ങൾ രണ്ട് വാഹനങ്ങൾക്കിടയിലുള്ള നിശ്ചിത ദൂരപരിധി പാലിച്ച് ഓടണമെന്ന് അബൂദബി പോലീസ് മുന്നറിയിപ്പ് നൽകി. ഓടാൻ പ്രയാസമുള്ള വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യണം. ദൂരക്കാഴ്ചയെ സാരമായി ബാധിക്കുമെന്നതിനാൽ മഞ്ഞ് ഒഴിയുന്നത് വരെ വാഹനങ്ങൾ പരമാവധി റോഡിൽ ഇറക്കരുതെന്നും പോലീസ് വ്യക്തമാക്കി.

അബൂദബി എമിറേറ്റിൽ പ്രാന്തപ്രദേശങ്ങളിലാണ് സാധാരണ മഞ്ഞുവീഴ്ച അനുഭവപ്പെടാറുള്ളത്. എന്നാൽ ഇന്ന് നഗരത്തെ മഞ്ഞ് വിഴുങ്ങിയിരിക്കുകയാണ്. അബൂദബിയുടെ പടിഞ്ഞാറൻ മേഖലയിലാണ് ശക്തമായ മൂടൽ മഞ്ഞുള്ളത്.

 

സ്പെഷ്യൽ റിപ്പോർട്ടർ, സിറാജ്, അബൂദബി

Latest