custody assault
ഹരിപ്പാട് കസ്റ്റഡി മർദനം: പോലീസുകാർക്കെതിരെ കേസ്
2017 ലെ യു ഡി എഫ് ഹര്‍ത്താൽ ദിവസം ബേങ്ക് ഉദ്യോഗസ്ഥൻ അരുണിനെ കള്ളക്കേസെടുത്ത് ക്രൂരമായി മര്‍ദിച്ചതാണ് കേസ്.
ആലപ്പുഴ | ഹരിപ്പാട് കസ്റ്റഡി മർദനത്തിൽ പോലീസുകാര്‍ക്കെതിരെ കേസെടുത്തു. ഡിവൈ എസ് പി അടക്കം ഏഴ് പോലീസുകാർക്കെതിരെയാണ് കേസെടുത്തത്. സംഭവത്തിൽ കേസെടുക്കാൻ മനുഷ്യാവകാശ കമീഷൻ്റെ നിര്‍ദേശമുണ്ടായിരുന്നു.
2017 ലെ യു ഡി എഫ് ഹര്‍ത്താൽ ദിവസം ബേങ്ക് ഉദ്യോഗസ്ഥൻ അരുണിനെ കള്ളക്കേസെടുത്ത് ക്രൂരമായി മര്‍ദിച്ചതാണ് കേസ്. ബസിന് കല്ലെറിഞ്ഞെന്ന് ആരോപിച്ച് അരുണിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡിവൈ എസ് പി മനോജ് കരണത്തടിക്കുകയും വൃഷ്ണം ഞെരിക്കുകയും ചെയ്തെന്നാണ് എഫ് ഐ ആറിൽ പറയുന്നത്.
എസ് ഐയും മറ്റ് പോലീസുകാരും കുനിച്ച് നിർത്തി നട്ടെല്ലിനും പുറത്തും മർദിക്കുകയുമായിരുന്നു. ക്രൂരമായ മര്‍ദനത്തെ തുടര്‍ന്ന് അരുൺ ഒരു മാസം ആശുപത്രിയിലായിരുന്നു.







