Connect with us

RAPE PALAKKAD

യൂത്ത്‌ കോണ്‍ഗ്രസ് സംസ്ഥാന നേതാവിനെതിരെ പീഡന പരാതി

പാലക്കാട് നടന്ന നേതൃ ക്യാമ്പില്‍വെച്ച് വനിതാ പ്രവര്‍ത്തകക്ക് പീഡനം നേരിട്ടതായാണ് ആരോപണം

Published

|

Last Updated

പാലക്കാട് | യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗത്തിനെതിരെ പീഡന പരാതിയുമായി വനിത നേതാവ്. പാലക്കാട് നടന്ന യൂത്ത് കോണ്‍ഗ്രസ് നേതൃ ക്യാമ്പില്‍ വെച്ച് സ്റ്റേറ്റ് എക്‌സിക്യൂട്ടിവ് അംഗം വിവേക് എച്ച് നായര്‍ പീഡിപ്പിച്ചെന്നാണ് പരാതി. വനിത നേതാവ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പലിനും ദേശീയ സെക്രട്ടറി പുഷ്പലത സിബിക്കും പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് വിവേകിനെ പുറത്താക്കി.

തിരുവനന്തപുരം സ്വദേശിനിയായ വനിത നേതാവിനാണ് ലൈംഗികാതിക്രമം നേരിട്ടത്. നാണക്കേട് ഒഴിവാക്കാന്‍ ഒത്തു തീര്‍പ്പിന് ശ്രമിക്കുന്നതിന്റെ ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്.

 

---- facebook comment plugin here -----

Latest