Ongoing News
ഹജ്ജ്: ആരോഗ്യ മന്ത്രിമാർ അറഫയിലെത്തി
ഒരുക്കങ്ങളുടെ ഭാഗമായാണ് ഫീൽഡ് പരിശോധനാ പര്യടനം

അറഫ| അറഫയിൽ ഹജ്ജ് തീർത്ഥാടകർക്ക് നൽകിവരുന്ന സേവനങ്ങളും സൗകര്യങ്ങളും പരിശോധിക്കുന്നതിനായി ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അൽ-റബിയയും ആരോഗ്യ മന്ത്രി ഫഹദ് അൽജലജലും അറഫയിൽ സന്ദർശനം നടത്തി.
2025 ലെ ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായാണ് ഫീൽഡ് പരിശോധനാ പര്യടനം നടത്തിയത്, തീർത്ഥാടകരുടെ ക്യാമ്പുകളുടെയും സൗകര്യങ്ങളുടെയും സേവനങ്ങളുടെയും തയ്യാറെടുപ്പ് നേരിട്ടെത്തി പരിശോധിക്കുകയും,ക്രമീകരണങ്ങളെ വിലയിരുത്തുകയും ചെയ്തു
ഹജ്ജ് ആചാരങ്ങളുടെ സുഗമവും സുരക്ഷിതവുമായ നിർവ്വഹണം ഉറപ്പാക്കുന്നതിന് ക്യാമ്പുകളുടെ കാര്യക്ഷമത, താമസ സൗകര്യങ്ങൾ, ലോജിസ്റ്റിക്കൽ സേവനങ്ങൾ, സംയോജിത ആരോഗ്യ, സാങ്കേതിക, സേവന ഉപകരണങ്ങൾ എന്നിവ മന്ത്രിമാർ അവലോകനം ചെയ്തു.
---- facebook comment plugin here -----