Connect with us

Saudi Arabia

ഹജ്ജ്: ദുല്‍ഹിജ്ജ മാസപ്പിറവി നിരീക്ഷിക്കാന്‍ ആഹ്വാനം

ഉമ്മുല്‍ഖുറാ കലണ്ടര്‍ പ്രകാരം ദുല്‍ഹിജ്ജ മാസത്തിലെ 29-ാം തീയ്യതിയായ വ്യാഴാഴ്ച്ച വൈകിട്ടാണ് മാസപ്പിറവി നിരീക്ഷിക്കേണ്ടത്.

Published

|

Last Updated

മക്ക | സഊദിയില്‍ ദുല്‍ഹിജ്ജ മാസപ്പിറവി നിരീക്ഷിക്കാന്‍ സഊദി സുപ്രീം കോടതി ആഹ്വാനം ചെയ്തു. ഉമ്മുല്‍ഖുറാ കലണ്ടര്‍ പ്രകാരം ദുല്‍ഹിജ്ജ മാസത്തിലെ 29-ാം തീയ്യതിയായ വ്യാഴാഴ്ച്ച വൈകിട്ടാണ് മാസപ്പിറവി നിരീക്ഷിക്കേണ്ടത്. നഗ്‌നനേത്രങ്ങള്‍ കൊണ്ടോ ടെലിസ്‌കോപ്പിലൂടെയോ നിരീക്ഷിക്കാം.

മാസപ്പിറവി കാണുന്നവര്‍ അടുത്തുള്ള കോടതിയെ അറിയിക്കുകയും കോടതി മുമ്പാകെ സാക്ഷ്യപ്പെടുത്തുകയും ചെയ്യണമെന്നും സുപ്രീം കോടതി രാജ്യത്തെ വിശ്വാസികളോട് ആഹ്വാനം ചെയ്തു

മാസപ്പിറവി ദൃശ്യമായാല്‍ ജൂണ്‍ ഏഴിന് വെള്ളിയാഴ്ച്ച ദുല്‍ഹിജ്ജ ഒന്നും അറഫാദിനം ജൂണ്‍ 15നും ബലിപെരുന്നാള്‍ സഊദിയിലും ഗള്‍ഫ് രാജ്യങ്ങളിലും ജൂണ്‍ 16നും ആയിരിക്കും.

 

സിറാജ് പ്രതിനിധി, ദമാം

---- facebook comment plugin here -----

Latest