Connect with us

Kerala

വിവാദങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഗവര്‍ണര്‍ വികസനം തടസപ്പെടുത്തുന്നു: മന്ത്രി വി ശിവന്‍കുട്ടി

ഉപയോഗിക്കാന്‍ പാടില്ലാത്ത ഭാഷയിലാണ് മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നത്

Published

|

Last Updated

തിരുവനന്തപുരം |  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലക്ക് ഗവര്‍ണര്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി ആരോപിച്ചു. വിവാദങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഗവര്‍ണര്‍ നാടിന്റെ വികസനം തടസപ്പെടുത്തുകയാണെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തേക്കാള്‍ ശക്തമായി സര്‍ക്കാരിനെ എതിര്‍ക്കുന്നത് ഗവര്‍ണറാണ്. ഉപയോഗിക്കാന്‍ പാടില്ലാത്ത ഭാഷയിലാണ് മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നത്. വിദ്യാഭ്യാസ രംഗത്തെ വിദഗ്ദ്ധരെ ചാന്‍സലറായി നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.

 

Latest