Connect with us

Kerala

ബജറ്റിനു ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ വര്‍ധിച്ച് സ്വര്‍ണ വില; കൂടിയത് 200 രൂപ

42,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വില.

Published

|

Last Updated

തിരുവനന്തപുരം | കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ സ്വര്‍ണ വിലയില്‍ വര്‍ധന. 200 രൂപയാണ് വര്‍ധിച്ചത്. സംസ്ഥാനത്ത് ഇന്ന് രാവിലെ സ്വര്‍ണം പവനിന് 200 രൂപ ഉയര്‍ന്ന് 42,200 രൂപയില്‍ എത്തിയിരുന്നു. ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചതിനു ശേഷം 200 രൂപ കൂടി വര്‍ധിച്ചു.

ഇതോടെ മൊത്തം 400 രൂപ ഇന്ന് മാത്രം വര്‍ധിച്ചു. 42,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വില.

വെള്ളിയുടെ വിലയിലും വര്‍ധനയുണ്ടായി. ബജറ്റ് പ്രഖ്യാപത്തിനു മുമ്പ് വെള്ളിയുടെ വില 69,000 രൂപയായിരുന്നു. എന്നാല്‍ ബജറ്റിന് ശേഷം ഇത് 72,480 രൂപയായി വര്‍ധിച്ചു.