Connect with us

Business

സ്വര്‍ണവില വര്‍ധിച്ചു; പവന് 200 രൂപ കൂടി

ഒരു പവന് 42,200 രൂപയായി.

Published

|

Last Updated

കൊച്ചി|സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 25 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5,275 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയാണ് വര്‍ധിച്ചത്. ഒരു പവന് 42,200 രൂപയായി. 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 4,360 രൂപയാണ് വില.

ഇന്നലെ സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപ കുറഞ്ഞ് 5250 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 42,000 രൂപയുമായിരുന്നു ഇന്നലത്തെ വില.