Connect with us

Business

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,000 രൂപയായി.

Published

|

Last Updated

കൊച്ചി|സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഒരു പവന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,000 രൂപയായി. ഒരു ഗ്രാമിന് 6625 രൂപയാണ് വില.

ഇന്നലെ ഒരു പവന് 360 രൂപ വര്‍ധിച്ചിരുന്നു. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53280 രൂപയായിരുന്നു.

ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോഡിലെത്തിയിരുന്നു. 54,520 രൂപയായിരുന്നു പവന്റെ വില. ഏപ്രില്‍ രണ്ടിന് 50,680 രൂപയായിരുന്നു സ്വര്‍ണവില. അതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന സ്വര്‍ണവില.

ഇസ്‌റാഈല്‍-ഇറാന്‍ സംഘര്‍ഷ സാഹചര്യങ്ങളില്‍ അയവ് വന്നതാണ് അന്താരാഷ്ട്ര സ്വര്‍ണവില കുറയാന്‍ കാരണം. ഇതാണ് സംസ്ഥാനത്തെ സ്വര്‍ണവിപണിയിലും പ്രതിഫലിക്കുന്നത്.

 

 

Latest