Connect with us

Business

സ്വര്‍ണം തൊട്ടാല്‍ പൊളളും; റെക്കോര്‍ഡ് വില

ഇന്ന് പവന് 240 രൂപയാണ് വര്‍ധിച്ചത്.

Published

|

Last Updated

കൊച്ചി|സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഉയര്‍ന്ന് പുതിയ റെക്കോര്‍ഡിലെത്തി. ഇന്ന് പവന് 240 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 52520 രൂപയാണ്. ഒരു ഗ്രം സ്വര്‍ണത്തിന് 30 രൂപ ഉയര്‍ന്ന് 6,565 രൂപയായി.

അമേരിക്കന്‍ സ്വര്‍ണ വിപണി ശനിയാഴ്ച ക്ലോസ് ചെയ്യുമ്പോള്‍ 2303 ഡോളറായി കുറഞ്ഞിരുന്നു. ഇന്ന് രാവിലെ റഷ്യന്‍ ന്യൂക്ലിയര്‍ ടാങ്കിന് നേരെ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില 2353 ഡോളര്‍ വരെ എത്തി. ഇതേതുടര്‍ന്നാണ് ഇന്ന് സംസ്ഥാനത്തും സ്വര്‍ണ വില ഉയര്‍ന്നത്.