Connect with us

National

ജമ്മുവില്‍ തീവ്രവാദ വിരുദ്ധ ഓപറേഷനില്‍ നാല് ഭീകരരെ വധിച്ചു

പുല്‍വാമയില്‍ 1 പാകിസ്ഥാന്‍കാരന്‍ ഉള്‍പ്പെടെ ജെയ്ഷെ മുഹമ്മദിന്റെ 2 ഭീകരരും ഗന്ദര്‍ബാലിലും ഹന്ദ്വാരയിലും ഓരോ ലഷ്‌കര്‍ തീവ്രവാദികളുമാണ് കൊല്ലപ്പെട്ടത്.

Published

|

Last Updated

ശ്രീനഗര്‍ | ഹന്ദ്വാരയിലും ഗന്ദര്‍ബാലിലും പുല്‍വാമിലും നടന്നുകൊണ്ടിരിക്കുന്ന തീവ്രവാദ വിരുദ്ധ ഓപ്പറേഷനില്‍ 4 ഭീകരരെ പോലീസ് വധിച്ചു. ഒരാളെ ജീവനോടെ പിടികൂടിയതായും ജമ്മു കശ്മീര്‍ പോലീസ് ഐജിപി വിജയ് കുമാര്‍ അറിയിച്ചു.

പുല്‍വാമയില്‍ 1 പാകിസ്ഥാന്‍കാരന്‍ ഉള്‍പ്പെടെ ജെയ്ഷെ മുഹമ്മദിന്റെ 2 ഭീകരരും ഗന്ദര്‍ബാലിലും ഹന്ദ്വാരയിലും ഓരോ ലഷ്‌കര്‍ തീവ്രവാദികളുമാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. വെള്ളിയാഴ്ച കുല്‍ഗാമില്‍ ഒരു സര്‍പഞ്ച് വെടിയേറ്റ് മരിച്ചിരുന്നു.

ജമ്മുവിലെ അഞ്ചോളം സ്ഥലങ്ങളില്‍ നടത്തിയ ഓപ്പറേഷനിലാണ് നാല് ഭീകരര്‍ കൊല്ലപ്പെട്ടത്. പാകിസ്ഥാന്‍ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ തൊയ്ബ എന്നിവയുടെ ഭീകരര്‍ക്കായി മേഖലയില്‍ തിരച്ചില്‍ തുടരുകയാണ്.