Connect with us

Ongoing News

തൃത്താല കപ്പൂരില്‍ നിന്ന് കാണാതായ നാല് കുട്ടികളെയും കണ്ടെത്തി

Published

|

Last Updated

പാലക്കാട് | പാലക്കാട്ടെ തൃത്താല കപ്പൂരില്‍ നിന്ന് ഇന്നലെ കാണാതായ നാല് കുട്ടികളെയും കണ്ടെത്തി. അര്‍ധരാത്രിയോടെ ആനക്കരയില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. പറക്കുളം വിനോദിന്റെ മകന്‍ നവനീത് എന്ന അച്ചു (12), കോട്ടടിയില്‍ മുസ്തഫയുടെ മക്കളായ ഷംനാദ് (14), ഷഹനാദ് (14), കോട്ട കുറുശ്ശി സിദ്ദീഖിന്റെ മകന്‍ അന്‍വര്‍ സാദീഖ് (9) എന്നിവരെയാണ് കണ്ടെത്തിയത്.

ഇന്നലെ വൈകീട്ട് കൂട്ടുകാരുമൊത്ത് കളിക്കാന്‍ പോയ ആണ്‍കുട്ടികളെയാണ് കാണാതായിരുന്നത്. കുട്ടികള്‍ ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് കുടുംബം തൃത്താല പോലീസില്‍ പരാതി നല്‍കിയിരുന്നു.

 

.

---- facebook comment plugin here -----

Latest