accident death
മുന്‍ മിസ് കേരളയും റണ്ണറപ്പും കൊച്ചിയില്‍ വാഹനാപകടത്തില്‍ മരിച്ചു
രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്
കൊച്ചി | നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍പ്പെട്ട് മുന്‍ മിസ് കേരയും റണ്ണറപ്പും മരണപ്പെട്ടു. പ്രമുഖ മോഡലും 2019ലെ മിസ് കേരളയുമായ അന്‍സി കബീര്‍, റണ്ണറപ്പായിരുന്ന അജ്ഞന ഷാജന്‍ എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
ഇന്ന് പുലര്‍ച്ചെ ഒരു മണിക്കാണ് സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കൊച്ചി വെറ്റില ബെപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്നില്‍ വച്ച് അപകടത്തില്‍ പെടുകയായിരുന്നു. ഒരു ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിത്തിരിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് പോലീസിന്റെ നിഗമനം.
തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയാണ് അന്‍സി കബീര്‍. അഞ്ജന തൃശൂര്‍ സ്വദേശിനിയാണ്.







