Connect with us

wynad

വയനാട്ടില്‍ വോട്ട് പിടിക്കാന്‍ ഭക്ഷ്യ കിറ്റുകള്‍; പോലീസ് പിടികൂടി

ഭക്ഷ്യ കിറ്റുകള്‍ കോളനികളില്‍ വിതരണം ചെയ്യാനായി ബി ജെ പി തയ്യാറാക്കിയതാണെന്നാണ് എല്‍ ഡി എഫും യ ഡി എഫും ആരോപിക്കുന്നത്.

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി | വാഹനത്തില്‍ കയറ്റിയ നിലയില്‍ ഭക്ഷ്യ കിറ്റുകള്‍ പിടികൂടി. സുല്‍ത്താന്‍ ബത്തേരിയില്‍ ബുധന്‍ രാത്രി ഏഴ് മണിയോടെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യ കിറ്റുകള്‍ നിറച്ച വാഹനം പോലിസ് കസ്റ്റഡിയിലെടുത്തത്. ഇവ ഇലക്ഷന്‍ ഫ്‌ളൈയിങ് സ്‌ക്വാഡിന് കൈമാറുമെന്ന് ബത്തേരി പോലിസ് അറിയിച്ചു.

ഭക്ഷ്യ കിറ്റുകള്‍ കോളനികളില്‍ വിതരണം ചെയ്യാനായി ബി ജെ പി തയ്യാറാക്കിയതാണെന്നാണ് എല്‍ ഡി എഫും യ ഡി എഫും ആരോപിക്കുന്നത്. പണവും മദ്യവും ഭക്ഷ്യ കിറ്റുകളും നല്‍കി വോട്ടര്‍മാരെ സ്വാധീനിച്ച് വോട്ട് നേടാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നാണ് ഇരു മുന്നണികളും ആരോപിക്കുന്നത്.

279 രൂപ വരുന്ന 2,000 കിറ്റുകളാണ് സുല്‍ത്താന്‍ ബത്തേരിയിലെ ചില്ലറ മൊത്ത വിതരണ പലചരക്ക് കടയില്‍ നിന്ന് വാങ്ങിയത്. ബി ജെ പി നേതാവിനായി മറ്റൊരാളാണ് ഇത് ഓര്‍ഡര്‍ ചെയ്തതെന്നും പറയുന്നു. പാക്ക് ചെയ്ത കിറ്റുകളില്‍ 470 എണ്ണം കയറ്റി പോകുകയും ചെയ്തു. കിറ്റില്‍ ഒരു കിലോ പഞ്ചസാര, ബിസ്‌ക്കറ്റ്, റസ്‌ക്, 250 ചായപ്പൊടി, അര ലിറ്റര്‍ വെളിച്ചെണ്ണ, അരകിലോ സോപ്പ് പൊടി, ഒരു കുളിസോപ്പ് എന്നിവയാണുള്ളത്.

കുടാതെ വെറ്റില, അടക്ക, ചുണ്ണാമ്പ്, പുകയില അടക്കമുള്ള 33 കിറ്റുകളും ഉണ്ട്. ബി ജെ പി സുല്‍ത്താന്‍ ബത്തേരി മണ്ഡലം പ്രസിഡന്റ് എ എസ് കവിത ആരോപണം നിഷേധിച്ചു.

 

Latest