Connect with us

Saudi Arabia

മദീനയില്‍ പാകിസ്ഥാനികളെ അപമാനിച്ച കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

ഒരു സ്ത്രീയെയും പാകിസ്ഥാന്‍ പൗരത്വമുള്ള അവളുടെ കൂട്ടാളികളെയും അപമാനിച്ചതിനാണ് അഞ്ച് പാകിസ്ഥാനികളെ മദീന പോലീസ് അറസ്റ്റ് ചെയ്തത്

Published

|

Last Updated

മദീന | മദീനയില്‍ പാകിസ്ഥാനികളെ അപമാനിച്ച കേസില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി സുരക്ഷാ സേന അറിയിച്ചു. മസ്ജിദുന്നബവിയുടെ അങ്കണത്തില്‍ വെച്ച് ഒരു സ്ത്രീയെയും പാകിസ്ഥാന്‍ പൗരത്വമുള്ള അവളുടെ കൂട്ടാളികളെയും അപമാനിച്ചതിനാണ് അഞ്ച് പാകിസ്ഥാനികളെ മദീന പോലീസ് അറസ്റ്റ് ചെയ്തത്

ഇവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറിയതായി മദീന പോലീസ് വക്താവ് പറഞ്ഞു.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ പുണ്യ സ്ഥലത്തിന്റെ പവിത്രതയ്ക്ക് വിരുദ്ധമാണെന്നും സന്ദര്‍ശകരുടെയും വിശ്വാസികളുടെയും സുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്നും വക്താവ് പറഞ്ഞു

 

Latest