Connect with us

Editors Pick

സയനൈഡിനേക്കാൾ 1000 മടങ്ങ് വിഷമുള്ള മത്സ്യം! ഭക്ഷണം കഴിക്കുന്നതിനിടെ സ്ത്രീ മരിച്ചു

സയനൈഡിനേക്കാൾ ശക്തമായ വിഷം ഉള്ളിലൊളിപ്പിച്ച ഈ മത്സ്യം, ഉള്ളിൽ നിന്ന് വിഷാംശം നീക്കം ചെയ്യാൻ പരിശീലനം ലഭിച്ച വിദഗ്ധരുടെ മേൽനോട്ടത്തിലാണ് പാചകം ചെയ്യാറുള്ളത്.

Published

|

Last Updated

ക്വാലലംപൂർ |മലേഷ്യയിൽ അതിശക്തമായ വിഷാംശമുള്ള പഫർ ഫിഷ് മത്സ്യം കഴിച്ച് 83 കാരിയായ സ്ത്രീ മരിച്ചു. ഇവരുടെ ഭർത്താവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്തെ ഒരു കടയിൽ നിന്നാണ് ഇവർ പുവർ ഫിഷ് മത്സ്യം കൊണ്ടുണ്ടാക്കിയ വിഭവം വാങ്ങിക്കഴിച്ചത്. സയനൈഡിനേക്കാൾ ശക്തമായ വിഷം ഉള്ളിലൊളിപ്പിച്ച ഈ മത്സ്യം, ഉള്ളിൽ നിന്ന് വിഷാംശം നീക്കം ചെയ്യാൻ പരിശീലനം ലഭിച്ച വിദഗ്ധരുടെ മേൽനോട്ടത്തിലാണ് പാചകം ചെയ്യാറുള്ളത്.

മാരകമായ ടെട്രോഡോടോക്സിൻ, സാക്സിടോക്സിൻ എന്നി വിഷാംശങ്ങളാണ് പഫർ ഫിഷിൽ കാണപ്പെടുന്നത്. പാകം ചെയ്താലും മരവിപ്പിച്ചാലും ഈ വിഷ വിഷം നശിപ്പിക്കാനാവില്ല. എന്നാൽ, ജപ്പാനിൽ, ഈ മത്സ്യം കൊണ്ട് ഉണ്ടാക്കുന്ന ഒരു വിഭവം വളരെ ആളുകൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഈ മത്സ്യത്തിൽ നിന്ന് വിഷവസ്തുക്കളെ വേർതിരിച്ചെടുക്കാൻ പരിശീലനം നേടിയ വിദഗ്ദ്ധരായ പാചകക്കാർ മാത്രമാണ് ഈ വിഭവം തയ്യാറാക്കുന്നത്.

പവർ ഫിഷിൽ അടങ്ങിയിരിക്കുന്ന വിഷം സയനൈഡിനേക്കാൾ 1200 മടങ്ങ് ശക്തമാണ്. ജപ്പാൻ, ചൈന, ദക്ഷിണാഫ്രിക്ക, ഫിലിപ്പീൻസ്, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. പഫർ ഫിഷ് ബ്ലോഫിഷ് എന്നും അറിയപ്പെടുന്നു. കാഴ്ചയിൽ പന്ത് പോലെ ഉരുണ്ടതാണ്. തൊലി മുള്ളുകളാൽ മൂടപ്പെട്ടിരിക്കുന്നു.