Connect with us

firing in hotel

കൊച്ചിയിൽ ഹോട്ടലിലെ വെടിവെപ്പ്: രണ്ട് പേർ അറസ്റ്റിൽ

ഇവർ പല ക്രിമിനൽ കേസുകളിലും പ്രതികളാണ്.

Published

|

Last Updated

കൊച്ചി | കൊച്ചി മരടിലെ ബാര്‍ ഹോട്ടലിൽ വെടിവെപ്പ് നടത്തിയ രണ്ട് പേർ മണിക്കൂറുകൾക്കകം അറസ്റ്റിൽ. ഏഴുപുന്ന സ്വദേശി റോജന്‍, സുഹൃത്ത് ഹാരോള്‍ഡ് എന്നിവരാണ് പിടിയിലായത്. കൊച്ചിയില്‍ നിന്നുതന്നെയാണ് അറസ്റ്റ്. ഇവർ പല ക്രിമിനൽ കേസുകളിലും പ്രതികളാണ്.

കുണ്ടന്നൂർ ജംഗ്ഷനിലെ ഓജീസ് കാന്താരി ഹോട്ടലിൽ ഇന്ന് ഉച്ചക്ക് ശേഷം മൂന്നരയോടെയാണ് വെടിവെപ്പുണ്ടായത്. യാതൊരു പ്രകോപനവുമില്ലാതെയാണ് റോജൻ വെടിവെച്ചത്. മദ്യപിച്ച് മടങ്ങുമ്പോഴാണ് റോജൻ ഹോട്ടലിന്റെ ചുമരിലേക്ക് വെടിവെച്ചത്.

മൂന്നരക്കാണ് സംഭവമെങ്കിലും ബാർ ഹോട്ടലുകാർ മൂടിവെക്കുകയായിരുന്നു. രാത്രി ഏഴിനാണ് പോലീസ് വിവരമറിഞ്ഞത്. തുടർന്ന് നടത്തിയ ഊർജിത അന്വേഷണത്തിൽ രാത്രി 11ഓടെ ഇരുവരും അറസ്റ്റിലായി. പോലീസ് ഹോട്ടൽ പൂട്ടിയിട്ടുണ്ട്.

Latest