Connect with us

fire accident

ഷാര്‍ജയില്‍ താമസ സമുച്ചയത്തില്‍ തീപ്പിടിത്തം; അഞ്ചുപേര്‍ മരിച്ചു

മരിച്ചവരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

Published

|

Last Updated

യു എ ഇ | ഷാര്‍ജ അല്‍നഹ്ദയിലെ താമസ സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ അഞ്ചു പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. 44 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മരിച്ചവരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. തീപിടിത്തത്തില്‍ പരിക്കേറ്റ 17 പേര്‍ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലാണ്. 27 പേര്‍ക്ക് നിസാരപരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.