Connect with us

Business

പുതിയ പദ്ധതികളുമായി ഫെസ്‌കോ ഗ്രൂപ്പ് ഡയറക്ടര്‍മാര്‍ യു എ ഇയിൽ

മര്‍കസ് നോളജ് സിറ്റിയില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന ഫെസ് ഇന്‍ ഹോട്ടലിന്റെ ഡയറക്ടര്‍മാരാണ് ഇപ്പോള്‍ ഗ്രൂപ്പിന്റെ വിവിധ സംരംഭങ്ങളിലേക്കുള്ള ഇന്‍വെസ്റ്റ്‌മെന്റ് അവസരങ്ങളുമായി ഗള്‍ഫിലെത്തിയത്.

Published

|

Last Updated

ദുബൈ | സുരക്ഷിതമായ പുതിയ നിക്ഷേപാവസരങ്ങള്‍ തുറന്ന് ഫെസ്‌കോ ഗ്രൂപ്പ് ഡയറക്ടര്‍മാര്‍ ഹ്രസ്വകാല സന്ദര്‍ശനത്തിനായി യു.എ.ഇയിലെത്തി. ഫെസ്‌കോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം.കെ ശൗക്കത്ത് അലി, ഡയറക്ടര്‍ മുഹമ്മദ് സഫ്‌വാൻ എന്നിവരാണ് പുതിയ ബിസിനസ് പദ്ധതികളുമായി ദുബൈയിലെത്തിയത്.

ഫെസ്‌കോ ഗ്രൂപ്പിന്റെ പുതിയ സംരംഭങ്ങളില്‍ നിക്ഷേപിക്കാനുള്ള അവസരമാണ് ഇപ്പോഴുള്ളത്. ഹോട്ടല്‍ ടൂറിസം, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, ഫുഡ് ആന്‍ഡ് കാറ്ററിംഗ് സര്‍വീസ്, അപാര്‍ട്‌മെന്റ് പ്രൊജക്ട്, മാനേജ്‌മെന്റ് കോഴ്‌സുകള്‍, ടൂറിസം തുടങ്ങിയ മേഖലകളിലാണ് ഫെസ്‌കോ ഗ്രൂപ്പ് പ്രവർത്തിച്ചു വരുന്നത്. പ്രവാസി നിക്ഷേപകര്‍ക്കായി നിരവധി ഓഫറുകളും ഫെസ്‌കോ ഗ്രൂപ്പ് ഒരുക്കിയിട്ടുണ്ട്.

മര്‍കസ് നോളജ് സിറ്റിയില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന ഫെസ് ഇന്‍ ഹോട്ടലിന്റെ ഡയറക്ടര്‍മാരാണ് ഇപ്പോള്‍ ഗ്രൂപ്പിന്റെ വിവിധ സംരംഭങ്ങളിലേക്കുള്ള ഇന്‍വെസ്റ്റ്‌മെന്റ് അവസരങ്ങളുമായി ഗള്‍ഫിലെത്തിയത്. സമ്പൂര്‍ണ സുരക്ഷിതത്വം, ഹലാല്‍ ബിസിനസ്, ഉത്തരവാദിത്തമുള്ള പ്രൊഫഷണല്‍ ടീം, സംരംഭക സൗഹൃദ പ്ലാനുകള്‍, സുതാര്യമായ ബിസിനസ് മനേജ്‌മെന്റ് എന്നിവയാണ് ഫെസ്‌കോ ഗ്രൂപ്പിനെ വ്യത്യസ്തമാക്കുന്ന പ്രത്യേകതകള്‍.

ചുരുങ്ങിയ കാലയളവിനുള്ളിൽ ഹോസ്പിറ്റാലിറ്റി, ബിൽഡേഴ്സ് രംഗത്ത് വലിയ മുന്നേറ്റം കാഴ്ചവെച്ച ഫെസ്കോ ഗ്രൂപ്പ് നിലവിൽ ഓഫർ ചെയ്യുന്ന നിക്ഷേപ പദ്ധതികളുടെ വിശദാംശങ്ങൾക്ക് വിളിക്കുക: +971 502718360

Latest