Connect with us

jammu assembly

ജമ്മുവില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ എത്തുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് ഫാറൂഖ് അബ്ദുല്ല

പൂര്‍ണ്ണ ഉത്തരവാദിത്വത്തോടെയാണ് താനിത് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി

Published

|

Last Updated

ശ്രീനഗര്‍ | കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് ശേഷം ആദ്യമായി തന്റെ പാര്‍ട്ടി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുമെന്ന സൂചന നല്‍കി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിക്കുമെന്ന് ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

സംസ്ഥാനത്ത് സ്വതന്ത്രവും നീതി പൂര്‍വ്വവുമായി തിരഞ്ഞെടുപ്പ് നടന്നാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റ കക്ഷി തങ്ങളായിരിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. പൂര്‍ണ്ണ ഉത്തരവാദിത്വത്തോടെയാണ് താനിത് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പൊതു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെ മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം അവകാശപ്പെട്ടത്.

ശ്രീനഗറില്‍ നിന്നുള്ള ലോക്‌സഭാ എം പിയാണ് നാഷണല്‍ കോണ്‍ഫറന്‍സിന്റെ പ്രസിഡന്റ് കൂടിയായ ഫാറൂഖ് അബ്ദുല്ല. തന്റെ പാര്‍ട്ടി 2018 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും 2019 ലെ ബ്ലോക്ക് ഡവലപ്‌മെന്റ് കൗണ്‍സില്‍ തിരഞ്ഞെടുപ്പുകളിലും മത്സരിക്കാതിരുന്ന്ത് തെറ്റായ തീരുമാനമായിരുന്നെന്ന് അദ്ദേഹം നിരാശ പ്രകടിപ്പിച്ചു.

Latest