Connect with us

National

പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് അജിത് നൈനാന്‍ അന്തരിച്ചു

ഇന്ത്യന്‍ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയുള്ള അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ ഏറെ ജനശ്രദ്ധനേടിയിരുന്നു.

Published

|

Last Updated

മൈസുരു| പ്രശസ്ത കാര്‍ട്ടൂണിസ്റ്റും ചിത്രകാരനുമായ അജിത് നൈനാന്‍ (68) അന്തരിച്ചു. മൈസുരുവിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. ഇന്ത്യന്‍ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയുള്ള അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ ഏറെ ജനശ്രദ്ധനേടിയിരുന്നു. ഇന്ത്യ ടുഡേ മാസികയിലെ ‘സെന്റര്‍‌സ്റ്റേജ്’, ടൈംസ് ഓഫ് ഇന്ത്യയിലെ പ്രശസ്തമായ നൈനാന്‍സ് വേള്‍ഡ് സീരീസ് എന്നിവയുടെ സ്രഷ്ടാവാണ്. കുട്ടികളുടെ മാഗസിനായ ടാര്‍ഗറ്റിലെ ‘ഡിറ്റക്ടീവ് മൂച്വാല’ അദ്ദേഹത്തിന്റെ ഏറ്റവും വലിയ സൃഷ്ടികളിലൊന്നാണ്.

ടൈംസ് ഓഫ് ഇന്ത്യയുടെ എല്ലാ പതിപ്പുകളിലും അദ്ദേഹത്തിന്റെ കാര്‍ട്ടൂണ്‍ കോളങ്ങള്‍ ഉണ്ടായിരുന്നു. ടാര്‍ഗെറ്റ്, ഇന്ത്യ ടുഡേ, ഔട്ട്ലുക്ക്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലെ കാര്‍ട്ടൂണുകളും ചിത്രീകരണങ്ങളും വഴി നിരവധി തലമുറകളിലെ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് അദ്ദേഹം പ്രചോദനമായിട്ടുണ്ട്. ഹൈദരാബാദിലാണ് അജിത് നൈനാന്‍ ജനിച്ചത്. ഇതിഹാസ കാര്‍ട്ടൂണിസ്റ്റ് അബു എബ്രഹാമിന്റെ അനന്തരവനാണ് നൈനാന്‍.

സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ 1960 കളുടെ അവസാനത്തിലാണ് ആദ്യ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. 1986 ല്‍ പത്രപ്രവര്‍ത്തനത്തിനുള്ള സംസ്‌കൃതി അവാര്‍ഡിന് നൈനാന്‍ അര്‍ഹനായിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ട്ടൂണിസ്റ്റ്‌സ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അനുശോചിച്ചു.

 

 

 

---- facebook comment plugin here -----

Latest