Connect with us

Kerala

വ്യാജ കത്ത് മേയറെ ഇകഴ്ത്താന്‍

ക്രൈംബ്രാഞ്ച് എഫ് ഐ ആര്‍ തയ്യാറാക്കി

Published

|

Last Updated

തിരുവനന്തപുരം | മേയര്‍ ആര്യാ രാജേന്ദ്രനെ ഇകഴ്ത്താനാണ് വ്യാജരേഖ ചമച്ചതെന്ന് ക്രൈംബ്രാഞ്ചിന്റെ എഫ് ഐ ആര്‍.
മേയര്‍ നഗരസഭയില്‍ ഇല്ലാതിരുന്ന സമയത്ത് വ്യാജ കത്തുണ്ടാക്കി അതിന്റെ പകര്‍പ്പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്.

കത്ത് വിവാദത്തില്‍ മേയറുടെ പരാതിയില്‍ വ്യാജരേഖ ചമക്കല്‍ വകുപ്പ് ചുമത്തിയാണു ക്രൈംബ്രാഞ്ചിന്റെ എഫ് ഐ ആര്‍ തയ്യാറാക്കിയത്. എഫ് ഐ ആറില്‍ മൂന്ന് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാനിയമം 465, 466,469 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. എഫ് ഐ.ആറില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല.

Latest