Connect with us

Kozhikode

പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കണം: പ്രവാസി ലീഡേഴ്‌സ് മീറ്റ്

നിലവില്‍ പ്രഖ്യാപിച്ച പ്രോക്‌സി വോട്ട് സംവിധാനം പൂര്‍ണമായും പര്യാപ്തമല്ല.

Published

|

Last Updated

കോഴിക്കോട് | 2024ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിലും തുടര്‍ന്നും രാജ്യത്തിന് പുറത്തുള്ള ഇന്ത്യക്കാര്‍ക്ക് നേരിട്ട് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് പ്രവാസി സെല്‍ സംഘടിപ്പിച്ച പ്രവാസി ലീഡേഴ്‌സ് മീറ്റ് ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികമായ പുരോഗതിയില്‍ അനല്‍പമായ സംഭാവനകള്‍ ചെയ്യുന്ന പ്രവാസികള്‍ക്ക്, വിലപ്പെട്ട സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്നത് നീതീകരിക്കാവതല്ല. നിലവില്‍ പ്രഖ്യാപിച്ച പ്രോക്‌സി വോട്ട് സംവിധാനം പൂര്‍ണമായും പര്യാപ്തമല്ലെന്നും മീറ്റ് അഭിപ്രായപ്പെട്ടു.

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു.

എന്‍ അലി അബ്ദുല്ല, മജീദ് കക്കാട്, ഐ സി എഫ്, ആര്‍ എസ് സി സാരഥികളായ സയ്യിദ് അബ്ദുറഹ്മാന്‍ ആറ്റക്കോയ തങ്ങള്‍, സയ്യിദ് ഹബീബ് കോയ തങ്ങള്‍, അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, നിസാര്‍ സഖാഫി, ശരീഫ് കാരശ്ശേരി, ഹമീദ് ഈശ്വരമംഗലം, സകരിയ്യ ശാമില്‍ ഇര്‍ഫാനി, ഹബീബ് മാട്ടൂല്‍, നൗഫല്‍ എറണാകുളം, സലീം പട്ടുവം നേതൃത്വം നല്‍കി. വണ്ടൂര്‍ അബ്ദുറഹ് മാന്‍ ഫൈസി സ്വാഗതവും മുഹമ്മദ് പറവൂര്‍ നന്ദിയും പറഞ്ഞു.

 

Latest