Connect with us

National

സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഓരോ പൗരനുമുണ്ട്‌; സുപ്രീംകോടതി

കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ നടപടിയെ കരിദിനമാണെന്ന് ചൂണ്ടിക്കാട്ടി വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കിയ കോളജ് പ്രൊഫസര്‍ ജാവേദ് അഹ്‌മദ് ഹജമിനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്.

Published

|

Last Updated

ന്യൂഡല്‍ഹി| ജമ്മു കാശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തു കളഞ്ഞത് വിമര്‍ശിക്കുന്നതും പാകിസ്താന് സ്വാതന്ത്ര്യദിനാശംസ നേരുന്നതും ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ നടപടിയെ കരിദിനമാണെന്ന് ചൂണ്ടിക്കാട്ടി വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കിയ കോളജ് പ്രൊഫസര്‍ ജാവേദ് അഹ്‌മദ് ഹജമിനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. 152 എ വകുപ്പ് പ്രകാരം മഹാരാഷ്ട്ര പോലീസാണ് പ്രൊഫസര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം രാജ്യത്തെ പൗരന്‍മാര്‍ക്കുണ്ടെന്നും ജസ്റ്റിസ് അഭയ് എസ് ഓക, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങുന്ന ബഞ്ച് വ്യക്തമാക്കി.

കോലാപൂരിലെ സഞ്ജയ് ഘോദാവദ് കോളജ് അധ്യാപകനാണ് പ്രൊഫസര്‍ ജാവേദ് അഹ്‌മദ്. ആഗസ്റ്റ് 5- ബ്ലാക് ഡേ ജമ്മു ആന്റ് കശ്മീര്‍, 14 ആഗസ്ത് – ഇന്‍ഡിപെന്‍ഡന്‍സ് ഡേ പാകിസ്താന്‍, 370-ാം വകുപ്പ് എടുത്തു കളഞ്ഞു, ഞങ്ങള്‍ സന്തുഷ്ടരല്ല’ എന്നാണ് ഇദ്ദേഹം സ്റ്റാറ്റസ് വച്ചിരുന്നത്.ജാവേദ് അഹ്‌മദിന്റെ കേസ് ആദ്യം പരിഗണിച്ച ബോംബെ ഹൈക്കോടതി എഫ്ഐആര്‍ റദ്ദാക്കാന്‍ വിസമ്മതിച്ചിരുന്നു. പിന്നാലെ പ്രൊഫസര്‍ സുപ്രീംകോടതിയെ സമീപിച്ചു. തുടര്‍ന്ന് എഫ്‌ഐആര്‍ സുപ്രീംകോടതി റദ്ദ് ചെയ്തു. പാകിസ്താന്‍ അടക്കമുള്ള ഏതു രാഷ്ട്രങ്ങളുടെയും സ്വാതന്ത്ര്യദിനത്തില്‍ ആശംസ അറിയിക്കുന്നതില്‍ തെറ്റില്ലെന്നും കോടതി പ്രത്യേകം പറഞ്ഞു.

 

 

 

 

Latest