Connect with us

Kasargod

എരോല്‍ അബ്ദുല്‍ ഖാദിര്‍ ഹാജി ദുബൈയില്‍ നിര്യാതനായി

കേരള മുസ്ലിം ജമാഅത്ത് എടച്ചാക്കൈ യൂണിറ്റ് പ്രസിഡന്റാണ്. ദുബൈയിലെ ജാമിഅ സഅദിയ്യയുടെ ദീര്‍ഘകാല ഓര്‍ഗനൈസറായിരുന്നു.

Published

|

Last Updated

തൃക്കരിപ്പൂര്‍ | കേരള മുസ്ലിം ജമാഅത്ത് എടച്ചാക്കൈ യൂണിറ്റ് പ്രസിഡന്റും ദുബൈയിലെ ജാമിഅ സഅദിയ്യയുടെ ദീര്‍ഘകാല ഓര്‍ഗനൈസറുമായിരുന്ന എരോല്‍ അബ്ദുല്‍ ഖാദിര്‍ ഹാജി (72) നിര്യാതനായി. വര്‍ഷങ്ങളായി എടച്ചാക്കൈ താമസമാക്കിയ അബ്ദുല്‍ ഖാദിര്‍ ഹാജി പ്രവാസ ജീവിതം മതിയാക്കി നാട്ടിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് സന്ദര്‍ശനാര്‍ഥം ദുബൈയില്‍ പോയത്. മുറിയില്‍ സുഹൃത്തുക്കളോടൊപ്പം സംസാരിച്ചു കൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയില്‍ എത്തും മുമ്പ് മരണം സംഭവിച്ചു.

ഭാര്യമാര്‍: ആയിഷ ബേക്കല്‍, ടി കെ സി സൈനബ അഴിക്കല്‍. മക്കള്‍: ഖൈറുന്നിസ, സ്വാലിഹ്, ഷഫീഖ് (ദുബൈ), ഷാഹിദ, നിസ്‌റത്ത്, മരുമക്കള്‍: അന്‍സാദ് അലി, സഫീര്‍, അഷ്‌റഫ്, ഫായിസ, രഹന. സഹോദരങ്ങള്‍: കുഞ്ഞഹമ്മദ് സഅദി, അബ്ദുല്‍ ഹമീദ്, അബ്ദുല്‍ നാസര്‍, സുബൈര്‍, ആയിഷ, നഫീസ, പരേതയായ ഖദീജ.

ജാമിഅ സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, വര്‍ക്കിംഗ് സെക്രട്ടറി എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, വൈസ് പ്രസിഡന്റ് മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സെക്രട്ടറി കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സഅദിയ്യ ദുബൈ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ത്വാഹ ബാഫഖി, ജനറല്‍ സെക്രട്ടറി അമീര്‍ ഹസ്സന്‍, യു എ ഇ ഓര്‍ഗനൈസര്‍ അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, കേരള മുസ്ലിം ജമാഅത്ത് തൃക്കരിപ്പൂര്‍ സോണ്‍ പ്രസിഡന്റ് എ ബി അബ്ദുല്ല മാസ്റ്റര്‍, സെക്രട്ടറി ഇ കെ അബൂബക്കര്‍ അനുശോചനം രേഖപ്പെടുത്തി. മയ്യിത്ത് നിസ്‌കരിക്കാനും പ്രത്യേക പ്രാര്‍ഥന നടത്താനും നേതാക്കള്‍ അഭ്യര്‍ഥിച്ചു.

 

Latest