sahityolsav 22
എറണാകുളം ജില്ലാ സാഹിത്യോത്സവ്: സാഹിത്യ ചർച്ച ശനിയാഴ്ച
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കാലത്ത് സൗഹൃദത്തിന്റെ സാംസ്കാരിക സന്ദേശം, മുസ്‌ലിംകളുടെ സാംസ്‌കാരിക സംഭാവനകൾ എന്നീ വിഷയങ്ങളിലാണ് ചർച്ച.
കൊച്ചി | എസ് എസ് എഫ് എറണാകുളം ജില്ലാ സാഹിത്യോത്സവിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സാഹിത്യ ചർച്ച ശനി രാവിലെ 9.30ന് കറുകപ്പിള്ളിയിലെ സാഹിത്യോത്സവ് നഗരിയിൽ. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കാലത്ത് സൗഹൃദത്തിന്റെ സാംസ്കാരിക സന്ദേശം, മുസ്‌ലിംകളുടെ സാംസ്‌കാരിക സംഭാവനകൾ എന്നീ വിഷയങ്ങളിലാണ് ചർച്ച.
രണ്ട് സെഷനുകളിലായി നടക്കുന്ന ചർച്ചയിൽ കവി എസ് ജോസഫ് മാസ്റ്റർ കോട്ടയം, മജീദ് സൈദ് കോട്ടയം, നൗഫൽ മാസ്റ്റർ പാലക്കാട്, വാരിസ് മുഹമ്മദ് ജൗഹരി കടക്കൽ പങ്കെടുക്കും.







