Connect with us

National

ഊര്‍ജ പ്രതിസന്ധി; കല്‍ക്കരി നീക്കം വേഗത്തിലാക്കുന്നതിന് 657 ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ

പാസഞ്ചര്‍, മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളാണ് റദ്ദാക്കിയത്.

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യം അഭിമുഖീകരിക്കുന്ന ഊര്‍ജ പ്രതിസന്ധി പരിഹരിക്കുന്നതിന് നിര്‍ണായക നീക്കവുമായി റെയില്‍വേ. കല്‍ക്കരി നീക്കം സുഗമവും വേഗത്തിലുമാക്കുന്നതിന് 657 ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി. പാസഞ്ചര്‍, മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളാണ് റദ്ദാക്കിയത്.

കല്‍ക്കരി വിതരണത്തിനായി 533 ചരക്കു ബോഗികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഊര്‍ജ മേഖലക്കായി 1.62 ദശലക്ഷം കല്‍ക്കരി ലോഡുകള്‍ ശേഖരിച്ചിട്ടുണ്ട്.

Latest